നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി

single-img
21 May 2018

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജി, ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജി, പ്രതികളുടെ ജാമ്യാപേക്ഷ എന്നിവയാണ് കോടതി പരിഗണിക്കുക. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുക.

ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീത് ദൃശ്യങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഇരയുടെ സുരക്ഷ കണക്കിലെടുത്ത് ദൃശ്യങ്ങള്‍ നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.