കോ​ഴി​ക്കോ​ട്ട് യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു

single-img
20 May 2018

ചക്കിട്ടപ്പാറയിൽ വീട്ടമ്മ വെടിയേറ്റു മരിച്ചു. ചക്കിട്ടപ്പാഴ പൂഴിത്തോടാണു സംഭവം. പൂഴിത്തോട് ചിത്രാംഗദന്റെ ഭാര്യ ഷൈജി(35) ആണു മരിച്ചത്. കൃഷിയിടത്തില്‍ നിന്ന് ഷൈജിയുടെ മകന് ഒരു തോക്ക് ലഭിച്ചിരുന്നു. ഇതു പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.

സം​ഭ​വ​ത്തി​ൽ ഷൈ​ജി​യു​ടെ 16 വ​യ​സു​കാ​ര​നാ​യ മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ന​ത്തി​ൽ​നി​ന്നു കി​ട്ടി​യ നാ​ട​ൻ തോ​ക്കി​ൽ നി​ന്നാണ് വെടിയേറ്റതെന്ന് പോ​ലീ​സ് പറഞ്ഞു.