ഹാരി രാജകുമാരനും മേഗൻ മാർക്കിളും വിവാഹിതരായി

single-img
20 May 2018

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും ഹോളിവുഡ് താരസുന്ദരി മേ​ഗ​ൻ മാ​ർ​ക്കി​ളും ശ​നി​യാ​ഴ്ച വി​ൻ​ഡ്സ​റി​ലെ സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ൽ വി​വാ​ഹി​ത​രാ​യി. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് നാലര) ആയിരുന്നു വിവാഹം. എലിസബത്ത് രാജ്ഞിയുൾപ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കി ഇരുവരും വിവാഹ മോതിരം കൈമാറി.

നവദമ്പതികളെ കാണുന്നതിന് വി​ൻ​ഡ്സ​ർ കൊ​ട്ടാ​ര പ​രി​സ​ര​ത്തും റോ​ഡു​ക​ളി​ലും ആ​രാ​ധ​ക​രു​ടെ വൻ തി​ര​ക്കാ​ണ് അനുഭവപ്പെട്ടത്. പ​ല​രും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻപേ ഇ​വി​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​യിരുന്നു. വൻ സു​ര​ക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു.

മേ​ഗ​ന്‍റെ പി​താ​വ് തോ​മ​സ് മാ​ർ​ക്കി​ൾ ഹൃ​ദ്രോ​ഗം ക​ല​ശ​ലാ​യ​തി​നേ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടുത്തില്ല. ചാ​ൾ​സ് രാ​ജ​കു​മാ​ര​നാ​യിരുന്നു മേ​ഗ​ന്‍റെ അ​ച്ഛ​ന്‍റെ സ്ഥാ​ന​ത്തു​നി​ന്ന് കാ​ര്യ​ങ്ങ​ൾ ന​ട​ത്തിയത്. മേ​ഗ​ന്‍റെ അ​മ്മ ഡോ​റി​യ വി​വാ​ഹ​ ചടങ്ങിൽ പ​ങ്കെ​ടു​ത്തു.

ഡോ​റി​യ വെ​ള്ളി​യാ​ഴ്ച ഹാ​രി​യു​ടെ മുത്ത​ശ്ശി​യാ​യ എ​ലി​സ​ബ​ത് രാ​ജ്ഞി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയിരുന്നു. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഭ​ർ​ത്താ​വാ​യ 96 വ​യ​സു​ള്ള ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നും വി​വാ​ഹ​ച്ച​ട​ങ്ങി​നെ​ത്തി. വി​വാ​ഹ​ത്തി​നു ശേ​ഷം ന​വ​ദ​മ്പ​തി​ക​ൾ ന​ഗ​ര​ത്തി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തി.