കുട്ടികളുടെ അശ്ലീല വിഡിയോ: ഗൂഗിളിനും ഫേസ്​ബുക്കിനും പിഴ ചുമത്തി സുപ്രീംകോടതി

single-img
20 May 2018

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയകള്‍ക്ക് പിഴ ചുമത്തി സുപ്രീംകോടതി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തിയത്. ഫെയ്‌സ്ബുക്ക് അയര്‍ലണ്ട്, ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്‌സ്‌ആപ്പ്, യാഹൂ, തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഒരു ലക്ഷം രൂപ വീതം കോടതി പിഴ ചുമത്തിയിരിക്കുന്നത്.

കുട്ടികളുടെ അശ്ലീല വിഡിയോകള്‍ പ്രചരിക്കുന്നത്​ തടയാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്​തമാക്കി സത്യവാങ്​മൂലം സമര്‍പ്പിക്കണമെന്ന്​ ഏപ്രില്‍ 16ന്​ ജസ്​റ്റിസ്​ മദന്‍ ബി ലോകൂര്‍, ഉദയ്​ ഉമേഷ്​ ലളിത്​ എന്നിവരടങ്ങിയ ബെഞ്ച്​ ഇൗ സ്​ഥാപങ്ങളോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും ഇതു സംബന്ധിച്ച്‌​ ഒരു വിവരവും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചില്ലെന്ന് കോടതി പറഞ്ഞു. ജൂണ്‍ 15നുള്ളില്‍ പ്രതികരണം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഒരു ലക്ഷം രൂപ പിഴ സഹിതമാണ്​ സത്യവാങ്​മൂലം സമര്‍പ്പിക്കേണ്ടത്​. പ്രജ്ജ്വല എന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ്​ നടപടി.