പിണറായി വിജയനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച്ച നടത്തി

single-img
20 May 2018

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ് നടനും മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനുമായ കമലഹാസന്‍ സന്ദര്‍ശിച്ചു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവും പങ്കെടുത്തു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്‍പും തിരുവനന്തപുരത്തെത്തി അദ്ദേഹം പിണറായി വിജയനെ കണ്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചന.

രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വിശാലമായ മതേതര സഖ്യം ഉയര്‍ന്നുവരണം.മക്കള്‍ നീതി മയ്യത്തിന് തമിഴ്‌നാട്ടില്‍ സിപിഐ എം പിന്തുണ ഉണ്ടാകണമെന്നും കമല്‍ഹാസന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. മക്കള്‍ നീതി മയ്യം കൊയമ്പത്തൂരില്‍ നടത്താനിരിക്കുന്ന പരിപാടിയിലേയ്ക്ക് ക്ഷണിക്കാനാണ് കമല്‍ ഹാസന്‍ എത്തിയത്.