കോണ്‍ഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തിനെതിരെ അമിത്​ ഷാ;അവിശുദ്ധ സഖ്യത്തിന് അധികം ആയുസുണ്ടാവില്ല

single-img
20 May 2018

ബംഗളൂരു:കോണ്‍ഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തിനെതിരെ ബി.ജെ.പി അധ്യക്ഷന്‍ അമിത്​ ഷാ. അവിശുദ്ധമായ കൂട്ടുകെട്ടാണ്​ കര്‍ണാടകയില്‍ കോണ്‍ഗ്രസ്​-ജെ.ഡി.എസ്​ സഖ്യം ഉണ്ടാക്കിയതെന്ന്​ അമിത്​ ഷാ പറഞ്ഞു. പൊതുജനവിധി അംഗീകരിക്കാതിരുന്നതിലുടെ പാപമാണ്​ കര്‍ണാടകയിലെ എം.എല്‍.എമാര്‍ ചെയ്​തതെന്നും അമിത്​ ഷാ വ്യക്​തമാക്കി.

ജനങ്ങളുടെ സമ്മര്‍ദത്തെ അവഗണിക്കാന്‍ സഖ്യത്തിന്​ ആവില്ല. അവിശുദ്ധമായ കൂട്ടുകെട്ടിന്​ കര്‍ണാടകയില്‍ അധിക ആയുസുണ്ടാവില്ല. ബി.ജെ.പി കുതിരക്കച്ചവടം നടത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ വിശ്വാസ വോ​ട്ടെടുപ്പിലെ വിധി മറ്റൊന്നാകുമായിരുന്നു. കുതിരക്കച്ചവടം മാത്രമല്ല കുതിരാലയത്തെ മൊത്തമായി വാങ്ങുകയായിരുന്നു കോണ്‍ഗ്രസെന്നും അമിത്​ ഷാ കുറ്റപ്പെടുത്തി.