പൂര്‍ണനഗ്നനായി മാത്രം മോഷണം നടത്തുന്ന യുവാവ് പിടിയില്‍;പിടിയിലായത് എല്‍എല്‍ബി, എംബിഎ ബിരുദധാരി

single-img
20 May 2018

പൊഴിയൂര്‍: പൂര്‍ണനഗ്നനായി മാത്രം മോഷണം നടത്തുന്ന യുവാവ് പിടിയില്‍. ഇരുപതോളം മോഷണകേസിലെ പ്രതി തമിഴ്‌നാട് സ്വദേശി എഡ്വിന്‍ ജോസാണ് പൊലിസിന്റെ പിടിയിലായത്. മാസങ്ങള്‍ക്ക് മുന്‍പ് ഇയാളെ പിടികൂടിയിരുന്നെങ്കിലും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെഴിയൂര്‍ പൊലീസ് നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.

കന്യാകുമാരിയിലെ സ്വകാര്യ കോളേജില്‍ നിന്ന് മൂന്നു വര്‍ഷം മുമ്പ് എംബിഎ നേടിയ ശേഷം നിലവില്‍ ഇയാള്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ എല്‍എല്‍ബി രണ്ടാം വര്‍ഷം പഠിക്കുകയാണ്. ആഢംബര ജീവിതത്തിന് പണമുണ്ടാക്കാനാണ് ഇയാള്‍ മോഷണത്തിലേക്ക് കടന്നത്. പഠനത്തിനിടെ കൂലിപ്പണിക്ക് പോയി തുടങ്ങിയപ്പോളാണ് മോഷണത്തിലേക്ക് തിരിയുന്നത്.

ബൈക്കുകള്‍ മോഷ്ടിച്ച്‌ ആ ബൈക്കുകളില്‍ കറങ്ങിയാണ് സ്വര്‍ണ്ണം ഉള്‍പ്പെടെ ഇയാള്‍ മോഷണം നടത്തിവന്നത്.

ചോദ്യംചെയ്യലില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍പെട്ട കാരക്കോണം, കുന്നത്തു കാല്‍, നെടിയാംകോട്, ധനുവച്ചപുരം, അമരവിള, കുളത്തൂര്‍, പൊഴിയൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മോഷണം നടത്തിയത് ഇയാളാണെന്ന് കണ്ടെത്തി. നഗ്‌നനായി നടന്ന് നിരവധി മോഷണം നടത്തി ആള്‍ക്കാരുടെ ഇടയില്‍ ഭയവും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത എഡ്വിന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.