സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി

single-img
20 May 2018

ബംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. നാളെ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായും കുമാര സ്വാമി കൂടിക്കാഴ്ച നടത്തും. മന്ത്രിസഭ രൂപീകരിക്കാനൊരുങ്ങുന്ന ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തില്‍ മന്ത്രിമാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

കര്‍ണാടക മന്ത്രിസഭാ രൂപവത്കരണത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് ധാരണയായതായാണ് സൂചന. കോണ്‍ഗ്രസിന് 20ഉം ജെഡിഎസിന് 13ഉം മന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ഇരു കക്ഷികളുടെയും നേതാക്കന്‍മാര്‍ തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാക്കുന്നതിന് ഇരു പാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്ന് ചേരുന്നുണ്ട്.