അടിക്ക് തിരിച്ചടി; അവസാനം പാക്​ സൈന്യം വെടിനിര്‍ത്തലിന്​ അപേക്ഷിച്ചു

single-img
20 May 2018

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ഷെല്ലാക്രമണവും വെടിവയ്പും തുടരുന്ന പാകിസ്ഥാന് ചുട്ട മറുപടി ഇന്ത്യ നല്‍കിയതോടെ ഗത്യന്തരമില്ലാതെ ആക്രമണം നിറുത്തണമെന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് അപേക്ഷിച്ചതായി അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) .

ജമ്മുവില്‍ നിന്ന്​ 30കി.മി അകലെ മൂന്നു ഭാഗങ്ങളിലും പാക്​ സേനയാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ അഗ്​നൂര്‍ മേഖലയിലേക്ക്​​ ഇന്ത്യ റോക്കറ്റ്​ തൊടുത്തു വിട്ടു. പ്രകോപനമില്ലാതെ നടത്തിയ ഷെല്ലാക്രമണത്തിന്​ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതോടെ പാക്​ സേന വെടിനിര്‍ത്തലിന് അ​പേക്ഷിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പാക് വെടിവെപ്പ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ ശക്തമായ തിരിച്ചടി നടത്തിയിരുന്നു.

അന്താരാഷ്ട്ര മേഖലയില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കാക്കുന്നത് പാകിസ്ഥാന്‍റെ അര്‍ദ്ധസൈനിക വിഭാഗമാണ്.

വെള്ളിയാഴ്​ച ജമ്മു കശ്​മീരിലെ അര്‍നിയ മേഖലയില്‍ നടന്ന പാക്​ വെടിവെപ്പില്‍ ബി.എസ്​.എഫ്​ സൈനികനായ സീതാറാം ഉപാദ്ധ്യായ(28) കൊല്ലപ്പെടുകയും മറ്റൊരു സൈനികന്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു.