ബിജെപിയെ പരിഹസിച്ച് പ്രകാശ് രാജ്;കര്‍ണാടക കാവിയണിയില്ല വര്‍ണശബളമായി തുടരും

single-img
20 May 2018

നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ കടുത്ത വിമർശകനായ പ്രകാശ് രാജ് ബി എസ് യഡിയൂരപ്പയുടെ രാജിക്ക് പിന്നാലെ ബി ജെ പിയെ നിശിതമായി വിമർശിച്ച് രംഗത്തു വന്നു.

കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും.’ എന്ന് പറഞ്ഞാണ് പ്രകാശ് രാജ് തന്റെ ട്വീറ്റ് ആരംഭിക്കുന്നത്. കളി തുടങ്ങും മുന്നേ അവസാനിച്ചു. ’56’ ന് 55 മണിക്കൂര്‍ പിടിച്ചുനില്‍ക്കാനായില്ലെന്നത് മറന്നേയ്ക്കൂ. തമാശയ്ക്കപ്പുറം കാലുഷ്യം നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തെ നേരിടാന്‍ തയ്യാറാകുക. ഇനിയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ട്വീറ്റില്‍ പ്രകാശ് രാജ് പറയുന്നു.

പ്രകാശ് രാജിന്റെ #justasking എന്ന ക്യാംപെയിന്റെ ഭാഗമായി നേരത്തെയും ബി ജെപിയെയും കേന്ദ്ര സർക്കാരിനെയും അഴിമതിയുടെയും മതഭീകരവാദത്തിന്‍റേയും പേരില്‍ വിമർശച്ചിരുന്നു. കർണാടക നിയമസഭയിൽ മാജിക് നമ്പറായ 112 നേടാനാകാതെ വിശ്വാസ വോട്ട് എടുപ്പിന് മുന്പ് തന്നെ ബി ജെ പി നേതാവ് യെഡിയൂരപ്പ രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ് വന്നത്.