കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയ്ക്ക് കോടികള്‍ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്: യെദ്യൂരപ്പയുടെ മകനും കുരുക്കില്‍

single-img
19 May 2018

പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പണവും പദവിയും വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ മകനും പെട്ടിരിക്കുകയാണ്. യെദ്യൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയ്ക്ക് പണം വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു.

വിജയേന്ദ്ര കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയെ വിളിച്ച് യെദ്യൂരപ്പയ്ക്ക് വോട്ട് ചെയ്യണമെന്ന് ഭര്‍ത്താവിനോട് അഭ്യര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. ഭര്‍ത്താവിന് മന്ത്രിസ്ഥാനമോ 15 കോടിരൂപയോ നല്‍കാമെന്നാണ് വിജയേന്ദ്ര പറഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തനിക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ബി.സി പാട്ടീലും ആരോപിച്ചിരുന്നു. ഇതിന്റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

ശബ്ദരേഖയുടെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ:

യെദ്യൂരപ്പ: കൊച്ചിയിലേക്ക് പോകരുത്. !ഞങ്ങള്‍ക്കൊപ്പം വരൂ. മന്ത്രിയാക്കാം. അതിനുശേഷം ആവശ്യപ്പെടുന്നതെല്ലാം നല്‍കാം.

പാട്ടീല്‍: ഞാന്‍ ബസിലാണ് അണ്ണാ. പുറത്തിറങ്ങാനാവില്ല. എനിക്കൊപ്പം മൂന്നുപേര്‍ കൂടിയുണ്ട്. അവരുടെ കാര്യം എങ്ങനെയാണ് ?

യെദ്യൂരപ്പ: അവരുടെ എല്ലാവരുടേയും കാര്യം ഞാന്‍ നോക്കിക്കോളാം. ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അത് നടപ്പാക്കും എന്നറിയാമല്ലോ. ആദ്യം നിങ്ങള്‍ ഇറങ്ങി വരൂ.