യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം

single-img
19 May 2018

പുതുക്കാട് ഒല്ലൂര്‍ സെക്ഷനില്‍ റെയില്‍ ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഇതിന്റെ ഭാഗമായി എട്ടു പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും ഏഴ് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍, എറണാകുളം നിലമ്പുര്‍ പാസഞ്ചര്‍, നിലമ്പുര്‍ എറണാകുളം പാസഞ്ചര്‍, എറണാകുളം കായംകുളം പാസഞ്ചര്‍, കായംകുളം എറണാകുളം പാസഞ്ചര്‍, ആലപ്പുഴ കായംകുളം പാസഞ്ചര്‍, കായംകുളം എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.

എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂരില്‍ നിന്നു രാവിലെ 8.10ന് പുറപ്പെടും. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ. കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.30ന് സര്‍വീസ് ആരംഭിക്കും.

പുനലൂര്‍ പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. പാലക്കാട് പുനലൂര്‍ പാലരുവി എക്‌സ്പ്രസ് ആലുവയില്‍നിന്നു വൈകുന്നേരം 6.27 ന് മാത്രമേ സര്‍വീസ് ആരംഭിക്കൂ. തിരുവനന്തപുരംഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് അങ്കമാലിയില്‍ നിന്നു ഉച്ചകഴിഞ്ഞ് 3.55 നു മാത്രമേ സര്‍വീസ് അരംഭിക്കൂ.

നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസ് ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകി പുലര്‍ച്ചെ 3.40നു മാത്രമേ നാഗര്‍കോവിലില്‍ നിന്നു പുറപ്പെടൂ. എറണാകുളം പുതുക്കാട് സെക്ഷനില്‍ ഒന്നര മണിക്കൂര്‍ ട്രെയിന്‍ പിടിച്ചിടുകയും ചെയ്യും. ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി 7.55 നേ പുറപ്പെടൂ. എറണാകുളം പുതുക്കാട് സെക്ഷനില്‍ ഒന്നര മണിക്കൂര്‍ ട്രെയിന്‍ പിടിച്ചിടുകയും ചെയ്യും.

എറണാകുളം ബാംഗളൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 150 മിനിറ്റ് വൈകി രാവിലെ 11.40 നു മാത്രമേ സര്‍വീസ് ആരംഭിക്കൂ. ഗുരുവായൂര്‍ ഇടമണ്‍ പാസഞ്ചര്‍ 50 മിനിറ്റ് വൈകി വൈകുന്നേരം 6.45 നു മാത്രമേ സര്‍വീസ് ആരംഭിക്കൂ. നാഗര്‍കോവില്‍ മംഗലാപുരം പരശുറാം 90 മിനിറ്റും തിരുവനന്തപുരം ഹൈദരാബാദ് ശബരി 60 മിനിറ്റും എറണാകുളം ഹസ്രത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് 30 മിനിറ്റും തിരുനെല്‍വേലി ബിലാസ്പൂര്‍ എക്‌സ്പ്രസ് 140 മിനിറ്റും കൊച്ചുവേളി ലോകമാന്യതിലക് എക്‌സ്പ്രസ് 45 മിനിറ്റും, എറണാകുളം പുതുക്കാട് സെക്ഷനില്‍ പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.