‘വീരപ്പന്‍ പരീക്ഷ ഇന്ന്’: കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങളെ പരിഹസിച്ച് ദ ടെലിഗ്രാഫ് ദിനപത്രം

single-img
19 May 2018

കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേരിടുമ്പോള്‍ രസകരമായ തലക്കെട്ട് കൊണ്ട് വാര്‍ത്ത നല്‍കി ദ ടെലിഗ്രാഫ് ദിനപത്രം. വീരപ്പന്‍ പരീക്ഷ ഇന്ന് എന്ന തലക്കെട്ടോടെയാണ് ഇന്നത്തെ പത്രം ഇറങ്ങിയിട്ടുള്ളത്.

ഭൂരിപക്ഷം തെളിയിക്കാന്‍ ഒട്ടും സമയമില്ലെന്നിരിക്കെ കുറഞ്ഞ സമയത്തിനുള്ളില്‍ എംഎല്‍എമാരെ നേടേണ്ടത് ബിജെപിയുടെ ആവശ്യമായിരിക്കുകയാണ്. ഈ അവസ്ഥയെ വരച്ചുകാണിക്കുന്നതാണ് ടെലഗ്രാഫിന്റെ വീരപ്പന്മാരുടെ എംഎല്‍എ വേട്ട എന്ന തലക്കെട്ട്.

വെള്ള പാന്റും വെള്ള ഷര്‍ട്ടും ധരിച്ചു നില്‍ക്കുന്ന വീരപ്പന്റെ ഫോട്ടോയും ഉണ്ട്. ആനകളെ വേട്ടയാടിയ കര്‍ണാടകക്കാരനായ കാട്ടുകള്ളന്റെ മരണത്തിന് 14 വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ള വസ്ത്രം ധരിച്ച വീരപ്പന്‍മാര്‍ എംഎല്‍എമാരെ വേട്ടയാടാനിറങ്ങിയിരിക്കുകയാണെന്നും ഭയന്ന കോണ്‍ഗ്രസ് ജെഡിഎസ് കക്ഷികള്‍ തങ്ങളുടെ എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റി തിരികെ കൊണ്ടുവരാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അടിക്കുറിപ്പ് പറയുന്നു.