ഏറ്റവും കൂടുതല്‍ പണം മുടക്കുന്നതാരോ അവരെ എംഎല്‍എമാര്‍ പിന്തുണക്കും; ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയാണെങ്കിലും ബിജെപി ഈ വിശ്വാസവോട്ടെടുപ്പ് ജയിക്കുമെന്നും യശ്വന്ത് സിന്‍ഹ

single-img
19 May 2018

ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകീയ നീക്കങ്ങളില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ

കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയാണെങ്കിലും ബിജെപി ജയിക്കുമെന്ന് സിന്‍ഹ പറഞ്ഞു. ‘ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയാണെങ്കിലും ബിജെപി ഈ വിശ്വസ വോട്ടെടപ്പ് വിജയിക്കുമെന്ന് എനിക്ക് പ്രവചിക്കാനാകും.

കാത്തിരുന്ന് കാണാം,’ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. നേരത്തേയും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ബിജപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിന്‍ഹ രംഗത്തെത്തിയിരുന്നു.

ക്രിക്കറ്റില്‍ ഐപിഎല്‍ പോലെ കര്‍ണാടകയില്‍ നടക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയ ലീഗാണെന്നും. ഇവിടെ എംഎല്‍എമാരെ ലേലത്തില്‍ എടുക്കുകയാണെന്നും സിന്‍ഹ പറഞ്ഞു. ഏറ്റവും കൂടുതല്‍ പണം മുടക്കുന്നതാരാണോ അവരെ എംഎല്‍എമാര്‍ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.