‘ജനാധിപത്യത്തോട് അനാദരവ് കാട്ടി എന്തിനാണ് ജനാധിപത്യ രാജ്യം എന്ന് വിളിക്കുന്നത്?; മുഖ്യമന്ത്രിമാരെ ഡല്‍ഹിയില്‍ നിന്ന് നിയമിച്ചാല്‍ പോരെ; അങ്ങനെയാണെങ്കില്‍ മോദിക്ക് ധൈര്യമായി ടൂറും പോകാം’

single-img
19 May 2018

മുംബൈ: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങളില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മുഖ്യമന്ത്രിമാരെ നേരിട്ട് ദില്ലിയില്‍ നിയമിച്ചാല്‍ പോരെ. എന്നാല്‍ പ്രധാനമന്ത്രിക്ക് ഇഷ്ടം പോലെ വിദേശ രാജ്യങ്ങളില്‍ ടൂര്‍ പോകാന്‍ സാധിക്കും എന്നാണ് താക്കറെ പറഞ്ഞത്.

ജനാധിപത്യത്തോട് അനാദരവ് കാട്ടി എന്തിനാണ് ജനാധിപത്യ രാജ്യം എന്ന് വിളിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തുന്നത് നിര്‍ത്തിവെച്ചാല്‍ മതി. എന്നാല്‍ ഒരുപാട് പണം ലാഭിക്കാം. ഗവര്‍ണര്‍മാരെ നിയമിക്കുന്നതു പോലെ മുഖ്യമന്ത്രിമാരെ നിയമിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.