‘കപട രാജ്യസ്‌നേഹികള്‍’ ഇതൊന്നും കാണുന്നില്ലേ?: ദേശീയ ഗാനത്തെ അപമാനിച്ച് കര്‍ണാടക ഗവര്‍ണര്‍ (വീഡിയോ)

single-img
19 May 2018

മാക്സിമം ഷെയർ ചെയ്യൂ..കർണാടക ഗവർണർ ദേശീയ ഗാനത്തെ അപമാനിക്കുന്നത് കണ്ടോളൂ… സംഘിക്ക് എന്ത് ദേശീയ ഗാനം… ഇന്നത്തെ വീഡിയോ ആണ് കേട്ടോ…

Posted by ജനനായകൻ on Thursday, May 17, 2018

പുതിയ വിവാദത്തിന് തിരി കൊളുത്തി കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല. ദേശീയ ഗാനത്തെ അപമാനിച്ചുകൊണ്ടാണ് വജുഭായ് വാലാ വീണ്ടും കുപ്രസിദ്ധി നേടിയിരിക്കുന്നത്. ഒരു പരിപാടിക്കിടെ ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഗവര്‍ണര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

ജസ്റ്റിസ് രാഘവേന്ദ് സിംഗ് ചൗഹാന്‍ അടക്കമുള്ളവര്‍ ദേശീയ ഗാനത്തോട് ആദരവ് പുലര്‍ത്തി അറ്റന്‍ഷനില്‍ നില്‍ക്കുന്ന സമയത്താണ് ഗവര്‍ണറുടെ ഇറങ്ങിപ്പോക്ക്. ഇതു കണ്ട് അന്തംവിട്ട് നില്‍ക്കുന്ന സെക്യൂരിറ്റി ഓഫീസേഴ്‌സിനെയും വീഡിയോയില്‍ കാണാം.

ദേശീയ ഗാനം തീരും വരെ അറ്റന്‍ഷനില്‍ നില്‍ക്കണോ അതോ വാലയ്ക്ക് അകമ്പടി സേവിക്കണോ എന്ന് ഒരു നിമിഷം സംശയിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അടുത്ത നിമിഷം ഗവര്‍ണറെ അനുഗമിക്കുകയാണ് ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നവരും ഫോട്ടോഗ്രഫേഴ്‌സും അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ പുറത്തിറങ്ങി അല്‍പം കഴിഞ്ഞ് ഗവര്‍ണര്‍ തിരിച്ചു വരുന്നതും വീഡിയോയില്‍ കാണാം. ആരെങ്കിലും വിഷയം ഓര്‍മ്മപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ലെങ്കിലും ദേശീയ ഗാനം അവസാനിക്കുന്നതിന് മുന്‍പ് തിരികെ വന്ന് അറ്റന്‍ഷനായി നില്‍ക്കുകയും ചെയ്തു ഗവര്‍ണര്‍.