യെദ്യൂരപ്പ നടത്തുന്നത് വികാരനിർഭര പ്രസംഗം

single-img
19 May 2018

യെദ്യൂരപ്പയുടെ പ്രസംഗം 3.44ന് ആരംഭിച്ചു
ജനാധിപത്യത്തില്‍ വിശ്വാസമുണ്ടെന്ന് യെദ്യൂരപ്പ
ഏറ്റവും വലിയ കക്ഷി ആയതിനാലാണ് ഞങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്
ജനവിധി കോൺഗ്രസിനും ജെഡിഎസ്സിനും ഒപ്പമായിരുന്നില്ല
ജനങ്ങളുടെ സ്നേഹവും പിന്തുണയും തിരിച്ചറിഞ്ഞു
നടത്തുന്നത് വികാരനിർഭര പ്രസംഗം
മോദിയും അമിത് ഷായുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്ന് യെദ്യൂരപ്പ

ഇതിനിടെ പ്രകാശ് ജാവേഡേക്കര്‍ അടക്കമുള്ള ബിജെപി നേതാക്കളെ വിധാന്‍സൗധയിലേക്ക് കടത്തിവിട്ടതില്‍ പ്രതിഷേധം ഉയര്‍ന്നു. ഇവര്‍ക്കു പിന്നാലെ വിധാന്‍സൗധയിലേക്ക് കയറാന്‍ ശ്രമിച്ച കെ.സി.വേണുഗോപാലിനെ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.സി. ഉഗ്രപ്പ വാച്ച് ആന്‍ഡ് വാര്‍ഡിനോട് കയര്‍ത്തു. യെഡിയൂരപ്പയുടെ മകന്‍ കോഴ വാഗ്ദാനം ചെയ്തെന്ന് നേരത്തെ ഉഗ്രപ്പ ആരോപണം ഉയര്‍ത്തിയിരുന്നു