ഞാന്‍ വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ്; ഓഫീസിലിരുന്ന് സമയം പാഴാക്കാനാവില്ല; തന്റെ തപസ്സിന്റെ ഫലമായാണ് രാജ്യത്ത് മഴ പെയ്യുന്നത്: വിചിത്ര വാദവുമായി ഗുജറാത്ത് എന്‍ജിനിയര്‍

single-img
19 May 2018

താന്‍ വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്നും അതിനാല്‍ ഓഫീസിലിരുന്ന് സമയം പാഴാക്കാനാവില്ലെന്നുമുള്ള വിചിത്ര വാദവുമായി ഗുജറാത്ത് എന്‍ജിനിയര്‍. സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സിയിലെ രമേശ്ചന്ദ്ര ഫെഫാര്‍ എന്ന എന്‍ജിനയറാണ് ആള്‍ദൈവങ്ങളെ തടഞ്ഞിട്ട് നടക്കാനാകാത്ത ഇക്കാലത്ത് ദൈവമാണെന്ന പുതിയ അവകാശ വാദവുമായി എത്തിയിരിക്കുന്നത്.

നിരന്തരമായി അവധിയായതിനാല്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ഞാന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് വരുംദിവസങ്ങളില്‍ തെളിയിക്കും. 2010 മാര്‍ച്ചിലാണ് ഞാന്‍ പത്താം അവതാരമായ കല്‍ക്കിയാണെന്ന് മനസ്സിലാക്കിയത്. എനിക്ക് ദൈവിക ശക്തികള്‍ ലഭിച്ചിട്ടുണ്ടെന്നും രമേശ് ചന്ദ്ര പറഞ്ഞു.

താനിപ്പോള്‍ അനുഷ്ഠിക്കുന്ന തപസ്സിന്റെ ഫലമായാണ് രാജ്യത്ത് കഴിഞ്ഞ 19 വര്‍ഷമായി മഴ നന്നായി പെയ്യുന്നത്. ഓഫീസില്‍ ഇരുന്ന് തപസ്സെടുക്കാന്‍ തനിക്ക് കഴിയില്ല. ഓഫീസില്‍ വന്നിരുന്ന് സമയം പോക്കണോ അതോ രാജ്യത്തെ വരള്‍ച്ച ഇല്ലാതാക്കാന്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയില്‍ പറയുന്നു.

കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ ആകെ 16 ദിവസം മാത്രമാണ് രമേശ് ചന്ദ്ര ഓഫീസില്‍ വന്നത്. ഇതേത്തുടര്‍ന്നാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.