യെദ്യൂരപ്പക്ക് നാളെ സഭയില്‍ വിശ്വാസം തെളിയിക്കാനാകുമോ എന്ന് കോടതി

single-img
18 May 2018

യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് മുകുള്‍ റോഹ്ത്തഗി സുപ്രീം കോടതിയില്‍ ഹാജരാക്കി. കത്തുകള്‍ റോഹ്ത്തഗി കോടതിയില്‍ വായിച്ചു. തനിക്ക് പിന്തുണയുണ്ടെന്നും പിന്തുണ സഭയില്‍ തെളിയിക്കുമെന്നും കത്തില്‍ യെദ്യൂരപ്പ അവകാശപ്പെടുന്നു. എന്നാല്‍ 104 അംഗങ്ങളല്ലാതെ മറ്റ് പിന്തുണക്കുന്നവരുടെ പേരുവിവരങ്ങള്‍ നല്‍കിയിട്ടില്ല.

ഭൂരിപക്ഷം നിയമസഭയില്‍ തെളിയിച്ചാല്‍ മതിയെന്നാണ് റോഹ്ത്തഗി വാദിച്ചത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന? കോടതി പറഞ്ഞു. നാളെ സഭയില്‍ വിശ്വാസം തെളിയിക്കാനാകുമോ എന്നും കോടതി ചോദിച്ചു.

ഗവര്‍ണര്‍ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള സഖ്യം വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. ഗവര്‍ണറുടെ വിവേചനാധികാരത്തിലെ നിയമപ്രശ്‌നം പിന്നീട് വിശദമായി കേള്‍ക്കാമെന്നും കോടതി പറഞ്ഞു.