ബോളിവുഡ് താരസുന്ദരി സോനം കപൂറിന്റെ വിവാഹം വിവാദത്തില്‍

single-img
18 May 2018

ഈ മാസം എട്ടാം തീയതിയായിരുന്നു ബോളിവുഡ് നടന്‍ അനില്‍കപൂറിന്റെ മകളും, സിനിമാതാരവുമായ സോനം കപൂറിന്റെ വിവനാഹം. ബിസിനസുകാരനായ ആനന്ദ അഹൂജയായിരുന്നു വരന്‍. സോനം കപൂറിന്റെ ബാന്ദ്രയിലുള്ള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍ വെച്ച് നടന്ന വിവാഹം സിഖ് മതാചാരപ്രകാരമായിരുന്നു.

എന്നാല്‍ ഇതിനെതിരെയാണ് സിഖ് വിശ്വാസികള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ മതത്തെ അപമാനിക്കുന്ന രീതിയിലാണ് വിവാഹചടങ്ങുകള്‍ നടന്നതെന്ന കടുത്ത ആരോപണമാണ് ഉയര്‍ത്തിയത്. സിഖ് മതാചാരപ്രകാരം വിവാഹചടങ്ങുകളില്‍ തലപ്പാവിലെ പതക്കം അഴിച്ചു വെയ്ക്കണമെന്നതാണ് ചട്ടം.

എന്നാല്‍ സോനം കപൂറിന്റെ വിവാഹചടങ്ങില്‍ തലപ്പാവിലെ പതക്കം അഴിച്ചുവെയ്ക്കാതെ സിഖ് സമുദായത്തെ തന്നെ അപമാനിച്ചുവെന്നാണ് പരാതി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, സംവിദായകന്‍ കരണ്‍ ജോഹര്‍, നിര്‍മ്മാതാവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, കരീന കപൂര്‍, സെയ്ഫ് അലിഖാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.