ഗായിക സിതാര കൃഷ്ണകുമാറിന്റെ കാര്‍ അപകടത്തില്‍പെട്ടു

single-img
18 May 2018

പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാര്‍ തൃശൂര്‍ പൂങ്കുന്നത്ത് അപകടത്തില്‍പെട്ടു. ഇന്നു രാവിലെയാണ് സംഭവം. റോഡില്‍നിന്നു തെന്നിമാറിയ കാര്‍ ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിതാര തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. പോസ്റ്റ് ഒടിഞ്ഞു കാറിനു മുകളിലേക്കു വീണു. കാറിന്റെ മുന്‍വശം തകര്‍ന്നു. ആര്‍ക്കും പരുക്കില്ല.