ബിജെപിക്ക് കനത്ത തിരിച്ചടി: കര്‍ണാടകയില്‍ നാളെ നാലുമണിക്ക് വിശ്വാസ വോട്ടെടുപ്പ്

single-img
18 May 2018

കര്‍ണാടകയില്‍ ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനു അവസാനമാകുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നാളെ നാലുമണിക്കു മുന്‍പുതന്നെ വോട്ടെടുപ്പ് നടത്തണമെന്നാണു നിര്‍ദേശം.

സുപ്രീംകോടതിയില്‍ അസാധാരണമായ സംഭവ വികാസങ്ങളാണ് നടന്നത്. ഭരണാഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് വിവേചനാധികാരം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കപില്‍ സിംബല്‍ സുപ്രീംകോടിതിയില്‍ വാദിച്ചു. എന്നാല്‍ ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചതിന്റെ ശരി തെറ്റുകളെക്കുറിച്ച് വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്നും അതിനാല്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കട്ടെയെന്നും ആദ്യമേ സുപീം കോടതി പറഞ്ഞു.

കോണ്‍ഗ്രസും ജെഡിഎസും കോടതിയുടെ വാദത്തോട് യോജിച്ചു. എന്നാല്‍ എംഎല്‍എമാരെ കിട്ടാനുണ്ടെന്നും കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ബിജെപി കോടതിയില്‍ വാദിച്ചു. മാത്രമല്ല തിങ്കളാഴ്ച്ചവരെ സമയം നല്‍കണമെന്ന മുഗള്‍ റോത്തഗിയുടെ വാദം അംഗീകരിക്കാതെ സുപ്രീം കോടതി നാളെ നാല് മണിക്ക് മുമ്പ് യെദ്യൂരപ്പ കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടു.

ആംഗ്ലോ ഇന്ത്യന്‍ എംഎല്‍എ നാമനിര്‍ദ്ദേശം ചെയ്യരുത്, രഹസ്യ വോട്ടെടുപ്പില്ല, എല്ലാ എംഎല്‍എമാരും പരസ്യമായി തങ്ങളുടെ നിലപാട് അറിയിക്കേണ്ടി വരും എന്നീ കാര്യങ്ങള്‍ പ്രത്യേകമായി സുപ്രീംകോടതി എടുത്തു പറഞ്ഞു. യാതൊരു തരത്തിലുമുള്ള കുതിരകച്ചവടം നടക്കരുതെന്ന കരുതലെടുക്കാന്‍ ഇതിലൂടെ കഴിയും.

ഗവര്‍ണര്‍ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. എല്ലാം കണക്കിന്റെ കളിയാണെന്നും ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവര്‍ണറാണെന്നും കോടതി പറഞ്ഞു.

അതേസമയം, കോടതിയില്‍ നല്‍കിയ യെഡിയൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ പേരില്ല. കോണ്‍ഗ്രസ് – ജനതാദള്‍ സഖ്യം നല്‍കിയ കത്തില്‍ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിജെപിയുടെ കത്തുകളില്‍ വലിയ ഒറ്റകക്ഷിയെന്നും പുറമേനിന്ന് പിന്തുണയുണ്ടെന്നാണു കത്തില്‍ പറഞ്ഞിരിക്കുന്നത്.

രഹസ്യവോട്ടില്ലെന്ന് സുപ്രീംകോടതി:എംഎല്‍എമാര്‍ പരസ്യമായി പിന്തുണ അറിയിക്കണം
11:37
നാളെ നാല് മണിക്ക് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ്
നാളെ രാവിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യണം
പ്രോടൈം സ്പീക്കറേയും തിരഞ്ഞെടുക്കണം.
വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്ക്കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

11:35
വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച്ച നടത്താമെന്ന് ബിജെപി അഭിഭാഷകന്‍
എന്നാല്‍ ഇതിന് സമയം തരണം. കോണ്‍ഗ്രസിന്‍റേയും ജെഡിഎസിന്‍റേയും എംഎല്‍എമാരെ ഹൈദരാബാദിലേക്കും കൊച്ചിയിലേക്കും കടത്തിയിരിക്കുകയാണ്.
ഇവര്‍ക്ക് തിരിച്ചെത്താനും ഒരു നിലപാടിലെത്താനും അവസരം കൊടുക്കണം.

11:33
ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനി.
കേസില്‍ സ്വമേധയ കക്ഷി ചേരാന്‍ രാംജത് മലാനി ഹര്‍ജി നല്‍കി
11:32
വിശ്വാസവോട്ടെടുപ്പിന് തയ്യാര്‍ എന്നാല്‍ സമയം നല്‍കണമെന്ന് ബിജെപി
എംഎല്‍എമാര്‍ക്ക് തീരുമാനമെടുക്കാന്‍ സമയം നല്‍കണമെന്ന് ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി
11:29
പ്രോടൈം സ്പീക്കറെ കോടതി നിയമിക്കണമെന്ന് കോണ്‍ഗ്രസ്
11:28
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും വരെ ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്ന് ഗവര്‍ണറോട് സുപ്രീംകോടതി

11:23
കര്‍ണാടകത്തില്‍ നാളെ വിശ്വാസവോട്ടെടുപ്പ്: നേര്‍ക്കുനേര്‍ പോരാട്ടത്തിന് ബിജെപിയും കോണ്‍ഗ്രസും
11:22
വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് യെദ്യൂരപ്പയുടെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി
11:22
വിശ്വാസവോട്ടെടുപ്പിനെ സ്വാഗതം ചെയ്ത് മുകുള്‍ റോത്തഗി
11:21
ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ നിയമവശം പിന്നെ പരിശോധിക്കാം – സുപ്രീംകോടതി
11:20
ഭൂരിപക്ഷം തെളിയിക്കാമെന്ന് കോണ്‍ഗ്രസ്
നാളെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി