”ബോളിവുഡ് നടി ശ്രീദേവിയുടേത് മുങ്ങിമരണമല്ല; ആസൂത്രിത കൊലപാതകം”

single-img
17 May 2018

ബോളിവുഡ് നടി ശ്രീദേവിയുടേത് മുങ്ങിമരണം അല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും ഡല്‍ഹി പോലീസ് മുന്‍ എസിപി വേദ് ഭൂഷന്‍. പോലീസ് സേനയില്‍ നിന്നു വിരമിച്ച വേദ് ഭുഷന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്.

ദുബായിലെ നീതി ന്യായ വ്യവസ്ഥയോട് എല്ലാ ആദരവും ഉണ്ട്. എന്നാല്‍ അവര്‍ പറഞ്ഞ റിപ്പോര്‍ട്ടില്‍ താന്‍ പൂര്‍ണ്ണ തൃപ്തനല്ല. ശ്രീദേവിയുടെ മരണത്തില്‍ ദൂരുഹതയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തരേണ്ടതുണ്ട്. എന്തൊക്കയോ മറച്ചു വച്ചിരിക്കുന്നു എന്നാണ് എനിക്കു മനസിലായത്, വേദ് ഭുഷന്‍ പറയുന്നു.

ദുബായിലെ ജുമെയ്‌റ എമിറ്റേറ് ടവര്‍ സന്ദര്‍ശിച്ചിരുന്നു എങ്കിലും ശ്രീദേവി മരിച്ച മുറി സന്ദര്‍ശിക്കനുള്ള അനുവാദം വേദ് ഭുഷന് ലഭിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ശ്രീദേവി മരിച്ച മുറിയുടെ അതേ രീതിയിലുള്ള മറ്റൊരു മുറി സജ്ജികരിച്ചു മരണം റിക്രിയേറ്റ് ചെയ്യുകയായിരുന്നു.

ഫെബ്രുവരി 26ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത് ശ്രീദേവിയുടേത് അപകടമരണം ആണെന്നാണ്. ബാത്ത്ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു, ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു എന്നാണ്. ദുബായ് പൊലീസിന്റെ ഈ വാദത്തെയാണ് ഭൂഷണ്‍ എതിര്‍ക്കുന്നത്.

ഈ കേസ് എന്തുകൊണ്ട് ഇത്രപെട്ടന്ന് തീര്‍പ്പാക്കിയതെന്ന് അറിയണം. അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കേസ് റദ്ദാക്കിയത്. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും കേസില്‍ ഉന്നത അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.