വിപണിയില്‍ ഇറച്ചിക്കും മീനിനും തീ വില

single-img
17 May 2018

 

റമദാന്‍ വ്രതം ആരംഭിച്ചതോടെ വിപണിയില്‍ ഇറച്ചിക്കും മീനിനും തീ വില. രണ്ടാഴ്ച മുമ്പ് 140 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ കോഴിയിറച്ചിക്ക് കോഴിക്കോട് ജില്ലയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ വില
200 രൂപയാണ്.

210നും 220നും കോഴി വില്‍ക്കുന്നവരുണ്ട്. മൂന്നാഴ്ചക്കിടെയാണ് ഇത്ര വലിയ വര്‍ധനവുണ്ടായത്. ബീഫിനും വില കൂടിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് 200 രൂപയുണ്ടായിരുന്ന ബീഫിന് ഇന്നത്തെ വില 300 രൂപ. മീനിനാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വില കൂടിയത്.

മൂന്നാഴ്ചക്കിടെ ഇത്ര വലിയ വര്‍ധനവുണ്ടായിട്ടും, അതിന് സാധനം കിട്ടാനില്ല എന്നതല്ലാത്ത ന്യായങ്ങളൊന്നും ഷോപ്പ് ഉടമകള്‍ക്ക് പറയാനില്ല. റമദാനില്‍ ഇറച്ചിക്കും മീനിനുമുള്ള വന്‍ ഡിമാന്‍ഡ് മനസ്സിലാക്കി വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കുകയായിരുന്നു ഫാം ഉടമകളും ഉദ്പാദകരും എന്നാണ് റിപ്പോര്‍ട്ടുകള്‍.