എംഎല്‍എക്ക് നൂറുകോടി കൊടുക്കാനുണ്ട്; വോട്ടുചെയ്ത ജനത്തിനോ?: പെട്രോള്‍, ഡീസല്‍ വിലയെങ്കിലും കുറച്ചുകൂടെ മിസ്റ്റര്‍ മോദി: ഇന്ധന വിലയില്‍ ഇന്നും വന്‍ കുതിപ്പ്

single-img
17 May 2018

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി പെട്രോളിന്റ വില കേരളത്തില്‍ 79 രൂപ കടന്നു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. അടുത്ത ദിവസങ്ങളില്‍ കൂടി വര്‍ധന തുടര്‍ന്നാല്‍ ഈ ആഴ്ച്ച തന്നെ കേരളത്തില്‍ പെട്രോള്‍ വില 80 കടന്നേക്കും.

തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ലീറ്ററിന് 79 രൂപ 39 പൈസയാണ് തിരുവനന്തപുരത്ത് ഇന്നത്തെ വില. ഡീസലിനും ഇന്നലത്തേക്കാള്‍ 24 പൈസ കൂടി. ഡീസല്‍ 72.51.

കര്‍ണാടക തിരഞ്ഞെടുപ്പായതിനാല്‍ കഴിഞ്ഞമാസം 14 മുതല്‍ ഈമാസം 13 വരെ വിലയില്‍ മാറ്റമുണ്ടായതേയില്ല. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2013 സെപ്റ്റംബര്‍ 14ന് വില എണ്‍പത് കടന്നിരുന്നു. അതിനുശേഷം ആദ്യമായാണ് വില ഇത്രയും ഉയരുന്നത്.