”രാജ്യത്ത് സുപ്രീംകോടതി ജഡ്ജിമാര്‍ മുതല്‍ ബിജെപി നേതാക്കളും ജനപ്രതിനിധികളും വരെ ഭയന്ന് കഴിയേണ്ട സ്ഥിതി; ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ട് ?”

single-img
17 May 2018


രാജ്യം മുഴുവന്‍ ഭയാന്തരീക്ഷം സൃഷ്ടിക്കുകയും അത് മുതലെടുത്ത് തന്‍കാര്യം നേടുകയുമാണ് ബിജെപി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സുപ്രീംകോടതി ജഡ്ജിമാര്‍ മുതല്‍ ബിജെപി നേതാക്കളും ജനപ്രതിനിധികളും വരെ ഭയന്നാണ് കഴിയുന്നത്.

കൊലക്കേസ് പ്രതിയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ നയിക്കുന്നതെന്നും രാഹുല്‍ ഛത്തീസ്ഗഡില്‍ പറഞ്ഞു. സുപ്രീംകോടതി ഉള്‍പ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളുടെ പവിത്രതയും നിഷ്പക്ഷതയും കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തു. കര്‍ണാടകത്തില്‍ ബിജെപി നേടിയത് പൊള്ളയായ വിജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി അനര്‍ഹമായ വിജയം ആഘോഷിക്കുമ്പോള്‍ പരാജയപ്പെട്ടത് ജനാധിപത്യമാണ്. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഭൂരിപക്ഷമില്ലാഞ്ഞിട്ടും മുന്നോട്ട് പോയ ബിജെപിയുടെ നീക്കം ഭരണ ഘടനയെ പരിഹസിക്കലാണ്.

ഭരണഘടന കൊല ചെയ്യപ്പെടുകയാണ്. ഭയമാണ് രാജ്യത്ത് വ്യാപിപ്പിക്കുന്നത്. ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കുകയാണെന്നും റായ്പൂരില്‍ നടന്ന സ്വരാജ് സമ്മേളനത്തില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടത് കര്‍ണാടകയുടെ ക്ഷേമം മുന്‍നിര്‍ത്തിയല്ലാതെ രാഷ്ട്രീയ നേട്ടത്തിനായുള്ള കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം രൂപപ്പെട്ടപ്പോഴാണ് എന്നായിരുന്നു രാഹുലിന്റെ പ്രതികരണത്തിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മറുപടി. ഭീകരത നിറഞ്ഞ അടിയന്തരാവസ്ഥയുടെതാണ് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയുടെ പാരമ്പര്യമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

കോടികള്‍ വാഗ്ദാനം, ഭീഷണി, ഒടുവില്‍ കോണ്‍ഗ്രസ് എംഎല്‍എയെ ബി.ജെ.പി സ്വകാര്യ വിമാനത്തില്‍ കടത്തി?: മോദി സര്‍ക്കാരെ.. ഇത് ജനാധിപത്യ രാജ്യമാണെന്ന് മറക്കരുത്: ഇത് തീക്കളി

 

സര്‍ക്കാര്‍ തുലാസില്‍: കര്‍ണാടകയില്‍ ബിജെപിക്ക് നാളെ നിര്‍ണായകദിനം: ‘ജനാധിപത്യത്തിനായി’ എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്