‘ജനാധിപത്യം തോറ്റു; രാജ്യം വിലപിക്കുന്നു’

single-img
17 May 2018

ബെംഗളൂരു: ഭരണഘടനയെ കൊഞ്ഞനംകുത്തിയാണ് കര്‍ണാടകത്തില്‍ ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടേത് യുക്തിഹീനമായ ശാഠ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ജനാധിപത്യത്തിന്റെ തോല്‍വിയില്‍ വിലപിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു. അതേസമയം രാവിലെ ഒമ്പത് മണിയോടെയാണ് ബി.എസ്.യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തത്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വിധാന്‍ സൗധത്തിലെ ഗാന്ധിപ്രതിമയ്ക്കരികില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചുവരികയാണ്.

ഗുലാംനബി ആസാദ്, അഷോക് ഗെഹ്ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം. എംഎല്‍എമാരും ഇങ്ങോട്ടേക്കെത്തി സമരത്തില്‍ പങ്കാളികളാകുമെന്നാണ് സൂചന.