‘ലോകകപ്പ് നേടിയില്ലെങ്കില്‍ വിരമിക്കും’: നിലപാട് വ്യക്തമാക്കി ലയണല്‍ മെസി

single-img
17 May 2018

ലോകകപ്പ് നേടിയില്ലെങ്കില്‍ വിരമിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് അര്‍ജന്റീന താരം ലയണല്‍ മെസി. ലോകകപ്പ് നേടിയില്ലെങ്കിലും അര്‍ജന്റീന ടീമില്‍ തുടരുമെന്ന് മെസി വ്യക്തമാക്കി. ഇങ്ങനെയൊരു തീരുമാനം നേരത്തെയുണ്ടായിരുന്നെങ്കിലും തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ദേശീയ ടീമില്‍ നിന്നും വിരമിക്കുന്നത് യുവതലമുറയ്ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും മെസി അര്‍ജന്റീനിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ കോപ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിക്ക് പിന്നാലെ വിരമിച്ച മെസി ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തിരിച്ചെത്തുകയായിരുന്നു.