കുമ്മനം വീണ്ടും ‘വടി കൊടുത്ത് അടി വാങ്ങി’: ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
17 May 2018

എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞ് നോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിന് സിപിഎം നേതാവ് പിടിയിലായി എന്ന പത്രവാര്‍ത്തയുടെ കട്ടിംഗ് ഉള്‍പ്പെടുത്തിയുളള ട്വീറ്റാണ് ബിജെപി സംസ്ഥാന അധ്യക്ഷനു ഇപ്പോള്‍ പാരയായത്.

More perverted comrades are in line. Another Kerala CPIM leader Shajahan arrested with POSCO charges.

ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട കൂടുതല്‍ സഖാക്കള്‍ പുറത്തു വരുന്നു. കേരളത്തിലെ മറ്റൊരു സിപിഎം നേതാവ് കൂടെ ‘പോസ്‌കോ’ നിയമപ്രകാരം അറസ്റ്റിലായി എന്നാണ് ബിജെപി അധ്യക്ഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പോക്‌സോ എന്നതിന് പോസ്‌കോ എന്ന് എഴുതിയതോടെ സമൂഹമാധ്യമങ്ങള്‍ കുമ്മനത്തെ വളഞ്ഞിട്ട് ആക്രമിക്കാന്‍ തുടങ്ങി. Protection of Children from Sexual Offences Act (POCSO) എന്നതാണ് നിയമം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് ഇത്.

ഇതിനാണ് കുമ്മനം പോസ്‌കോ എന്ന് തെറ്റിച്ച് ട്വീറ്റ് ചെയ്തത്. തെറ്റ് മനസിലായതോടെ കുമ്മനം ട്വീറ്റ് തിരുത്തുകയും ചെയ്തു.