ഐ.പി.എല്ലില്‍ ഇത് അപൂര്‍വനിമിഷം

single-img
17 May 2018

ഐ.പി.എല്ലില്‍ മുംബൈ പഞ്ചാബ് മത്സരത്തിന് ശേഷം മറ്റൊരു അപൂര്‍വ നിമിഷത്തിനാണ് വാംഖഡേ സ്‌റ്റേഡിയം സാക്ഷിയായത്. മത്സരശേഷം മുംബയ് താരമായ ഹര്‍ദിക് പാണ്ഡ്യയും പഞ്ചാബ് താരം കെ.എല്‍ രാഹുലും ജഴ്‌സികള്‍ പരസ്പരം കൈമാറിയത് ഐ.പി.എല്ലില്‍ ചരിത്രമുഹുര്‍ത്തമാണ്.

ഫുട്‌ബോളില്‍ താരങ്ങള്‍ ജഴ്‌സികള്‍ പരസ്പരം കൈമാറാറുണ്ടെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം. ക്രിക്കറ്റിനോടുള്ള ബഹുമാനത്തിന്റെ ഒരു അടയാളമാണ് ഈ നിമിഷമെന്നായിരുന്നു ആരാധകരുടെ ട്വീറ്റ്.