കാറിന്റെ മുൻവശത്തെ ഗ്ലാസിലേക്ക് എതിർവശത്തുകൂടി വന്ന വാഹനത്തിലെ യാത്രക്കാരൻ ബിയർ ക്യാൻ വലിച്ചെറിഞ്ഞു; പിന്നീട് സംഭവിച്ചത് (വീഡിയോ)

single-img
17 May 2018

എതിർവശത്ത് കൂടി വന്ന വാഹനത്തിലെ യാത്രക്കാരൻ വലിച്ചെറിഞ്ഞ ബിയർ ക്യാൻ വന്ന് പതിച്ചത് കാറിന്റെ മുൻവശത്തെ ഗ്ലാസിലേക്ക്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി. തിരക്കേറിയ റോഡിലായിരുന്നു സംഭവം.

കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. കാർ ഓടിച്ചിരുന്നയാൾക്കും പരിക്ക് പറ്റിയതായാണ് റിപ്പോർട്ട്. എന്നാൽ ബിയർ ക്യാൻ വലിച്ചെറിഞ്ഞയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.