ലോകസുന്ദരി ഐശ്വര്യാ റായ് ബച്ചന്റെ ഇഷ്ടനടന്‍ ആര്?: ആരാധകര്‍ അന്വേഷിച്ചുനടന്ന ചോദ്യത്തിനുത്തരം ഐശ്വര്യ തന്നെ വെളിപ്പെടുത്തി

single-img
17 May 2018

ആരാധകരുടെ ആ ചോദ്യത്തിന് ഉത്തരമായി; ലോകസുന്ദരി ഐശ്വര്യാ റായ് ബച്ചന്റെ ഇഷ്ടനടന്‍ മറ്റാരുമല്ല ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ തന്നെ. കാന്‍സ് ചലച്ചിത്രോത്സവത്തിനിടെ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ പ്രതികരണം. മകളുണ്ടായ ശേഷം സിനിമയില്‍ നിന്നെടുത്ത അഞ്ച് വര്‍ഷത്തെ ഇടവേളയെക്കുറിച്ചും ഐശ്വര്യ മനസ്സുതുറന്നു.

”ഇടവേളയെടുത്തപ്പോള്‍ എല്ലാവരും ചോദിച്ചത് തിരിച്ചുവരവിനെക്കുറിച്ചാണ്. ഒരുപാട് സിനിമകള്‍ ചെയ്യണമെന്നുണ്ട്. ബ്രേക്ക് എടുത്തതിനാല്‍ ആരാധ്യയുടെ അമ്മ റോള്‍ ഭംഗിയാക്കാന്‍ കഴിഞ്ഞു. ഇപ്പോഴും നല്ലൊരു തിരക്കഥ കേട്ടാല്‍ അത് ചെയ്യണമെന്ന് തോന്നും. എന്നാല്‍ പിന്നെ തോന്നും, ഒരു മാസം കൂടി കഴിഞ്ഞ് മതിയെന്ന്. ഈ ചിന്താഗതിയാണ് മാറേണ്ടത്”, ഐശ്വര്യ പറയുന്നു.

മകളുണ്ടായ ശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു ഐശ്വര്യ. 2015ല്‍ ജസ്ബ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. എന്നാല്‍ പ്രതീക്ഷിച്ച തരംഗമുണ്ടാക്കാന്‍ ജസ്ബക്ക് കഴിഞ്ഞില്ല. അതില്‍ വിഷമമില്ലെന്നാണ് ഐശ്വര്യ പറയുന്നത്. ” തിരക്കഥ ഇഷ്ടപ്പെട്ടു, അതിനാലാണ് ആ ചിത്രം ചെയ്തത്. ആത്മാര്‍ഥമായാണ് എല്ലാ തിരഞ്ഞെടുപ്പുകളും നടത്തിയത്”ഐശ്വര്യ പറഞ്ഞു.