ഒരു അപൂര്‍വ കാഴ്ച; ബോട്ടിനെ വലംവയ്ക്കുന്ന കൂറ്റന്‍ തിമിംഗലം; വീഡിയോ

single-img
16 May 2018

60' Fin Whale Dances with Small Boat

The encounter of a lifetime today, as a Fin Whale more than twice the size of our boat swims a complete circle around us!Drone footage by Mark Girardeau

Posted by Newport Coastal Adventure on Saturday, May 12, 2018

ബോട്ടിനെ വലം വെക്കുന്ന കൂറ്റന്‍ തിമിംഗലത്തിന്റെ വീഡിയോ കൗതുകമാകുന്നു. കലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് സംഭവം. ചെറിയ ബോട്ടിനെ വലം വയ്ക്കുന്ന കൂറ്റന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങളാണ് ഡ്രോണ്‍ പകര്‍ത്തിയത്. തിമിംഗലത്തിന് ഏകദേശം 60 അടി നീളമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഫിന്‍ വെയില്‍ വിഭാഗത്തില്‍ പെട്ടതായിരുന്നു ബോട്ടിനെ വലം വച്ച തിമിംഗലം. സ്രാവുകള്‍ ബോട്ടിനു വലം വയ്ക്കുന്നത് സാധാരണമാണെങ്കിലും തിമിംഗലങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് അപൂര്‍വ്വ കാഴ്ചയാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന കാഴ്ചയെന്നാണ് ബോട്ടിന്റെ ക്യാപ്റ്റന്‍ റ്യാന്‍ റോവ്‌ലര്‍ പറഞ്ഞത്.

റ്യാന്‍ തന്നെയാണ് ബോട്ടിലുണ്ടായിരുന്ന ഡ്രോണ്‍ ഉപയോഗിച്ച് കൂറ്റന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതും.
വലിപ്പത്തില്‍ തിമിംഗലങ്ങള്‍ക്കിടയില്‍ രണ്ടാം സ്ഥാനമാണ് ഫിന്‍ വെയിലുകള്‍ക്കുള്ളത്. 80 അടി വരെയാണ് നീളമുണ്ടാകും ഇവയ്ക്ക്.