ആറ് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് എം.ബി. പാട്ടില്‍

single-img
16 May 2018

ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് ബി.ജെ.പിയെ ക്ഷണിക്കുന്നത്.

രാവിലെ ഗവര്‍ണര്‍ വാജിഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം യെദിയൂരപ്പ ഉന്നയിച്ചിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് യെദിയൂരപ്പയുടെ ആവശ്യം. ഉചിതമായ തീരുമാനം അറിയിക്കാമെന്നാണ് യെദിയൂരപ്പയ്ക്ക് ഗവര്‍ണര്‍ മറുപടി നല്‍കിയത്. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ബി.ജെ.പിയുടെ നീക്കം.

അതിനിടെ ആറ് ബിജെപി എംഎല്‍എമാര്‍ തങ്ങളെ സമീപിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.ബി. പാട്ടില്‍ പറഞ്ഞു. ഇവരുടെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ തങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബിജെപി ആവകാശപ്പെട്ടതിനു പിന്നാലെയാണ് പാട്ടിലിന്റെ പ്രസ്താവന. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാട്ടില്‍ പറഞ്ഞു.