കുടുംബ വഴക്ക്; നാദാപുരത്ത് അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു

single-img
16 May 2018

കോഴിക്കോട്: നാദാപുരത്ത് അമ്മ മകളെ ബക്കറ്റില്‍ മുക്കി കൊന്നു. നാദാപുരം സ്വദേശി സഫൂറയാണ് നാല് വയസുകാരിയായ മകളെ കൊന്നത്. ഇളയ കുട്ടിയേയും യുവതി ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു.

കുടുംബ വഴക്കാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

നാല് വയസുകാരിയായ ഇംഫാല്‍ ആണ് മരിച്ചത്. ഒന്നരവയസുകാരനായ അമാല്‍ രക്ഷപ്പെട്ടു. സഫൂറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫൂറയുടെ നില ഗുരുതരമാണ്. ഉച്ച കഴിഞ്ഞ രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.