അമ്മയോട് കാമുകന്‍ വിവാഹാഭ്യര്‍ഥന നടത്തുന്നതിനിടെ മകന്‍ ഒപ്പിച്ച പണി; വീഡിയോ വൈറല്‍

single-img
16 May 2018


ഒരു വിവാഹഭ്യര്‍ഥനയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തിക്കൊണ്ടിരിക്കുന്നത്. കെവിന്‍ പ്രിസിറ്റുല തന്റെ കാമുകി അലീഷ്യയോട് വിവാഹഭ്യര്‍ഥന നടത്തുന്നതിനിടെയുണ്ടായ രസകരമായ സംഭവമാണ് വൈറലായത്.

ഇരുവരുടെയും വിവാഹഭ്യര്‍ഥനയുടെ നിമിഷങ്ങള്‍ സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഈ സമയം അലീഷ്യക്കൊപ്പം നിന്ന മകന്‍ മൂന്ന് വയസുകാരനായ ഓവന്‍ പാന്റ് ഊരി മൂത്രമൊഴിച്ചു. ഇതും വീഡിയോയില്‍ പതിഞ്ഞു.

എന്നാല്‍ ഓവന്‍ ഒപ്പിക്കുന്ന പണിയറിയാതെ അലീഷ്യയും കെവിനും പ്രൊപ്പോസല്‍ ചടങ്ങ് തുടര്‍ന്നു. സുഹൃത്ത് പറഞ്ഞപ്പോഴാണ് ഇരുവരും തിരിഞ്ഞുനോക്കിയത്. പിന്നീട് എല്ലാവരും ചിരിയടക്കാന്‍ പാടുപെടുന്നതും വീഡിയോയില്‍ കാണാം.

അലീഷ്യ വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. പിന്നീട് ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. അപ്പോഴേക്കും നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തുവെന്ന് അലീഷ്യ പറഞ്ഞു. യൂട്യൂബിലും വീഡിയോ വൈറലായി. മിഷിഗണിലെ ബേ സിറ്റിയിലാണ് സംഭവം.