സത്യപ്രതിജ്ഞ നാളെ രാവിലെ ഒമ്പതിന്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചെന്നും ബിജെപി എംഎല്‍എമാര്‍

single-img
16 May 2018

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുതിർന്ന നേതാവായ ബി എസ് യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചെന്ന് ബിജെപി എംഎല്‍എമാര്‍. പതിനഞ്ചു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം, സത്യപ്രതിജ്ഞ നാളെ രാവിലെ ഒമ്പതിനെന്നും എംഎല്‍എമാര്‍ അറിയിച്ചു.

അതേസമയം തങ്ങള്‍ക്ക് 118 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും കോണ്‍ഗ്രസ് നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വ്യക്തമാക്കി. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന്റെ അവകാശവാദം തള്ളിയാണ് ഗവര്‍ണറുടെ തീരുമാനമെന്നും ഗവര്‍ണര്‍ നിയമവും ഭരണഘടനയും പിന്തുടരാൻ ബാധ്യസ്ഥനാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി.