ആരാധികയ്ക്ക് സര്‍പ്രൈസുമായി ദിലീപ്

single-img
16 May 2018

പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്കുമായി സര്‍പ്രൈസ് എന്‍ട്രി. അതും ജനപ്രിയനായകന്‍ ദിലീപ്.. ആരാധികയ്ക്ക് ഇതില്‍പ്പരം എന്തു വേണം. പരസ്യചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ദിലീപിന്റെ എന്‍ട്രി.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദുബായിലെ ദേ പുട്ടിലാണ് രസകരമായ സംഭവം അരങ്ങേറിയത്. കേക്കുമായി ദിലീപ് വരുന്നത് കണ്ടപ്പോള്‍ കൂടിനിന്നവര്‍ക്കൊപ്പം ബര്‍ത്ത്‌ഡേ ഗേളും ഞെട്ടി. വിശ്വസിക്കാനാകാതെ നിന്ന പെണ്‍കുട്ടിയെ ആശംസിച്ചതിന് ശേഷം ദിലീപ് തന്നെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ക്ക് കേക്ക് മുറിച്ച് നല്‍കി.

കമ്മാരസംഭവത്തിന്റെ ഓവര്‍സീസ് റിലീസും പ്രചാരണ പരിപാടികള്‍ക്കുമായാണ് ദിലീപ് ദുബായിലെത്തിയത്. ഇതിനിടയിലാണ് ദേ പുട്ടിലെ പിറന്നാള്‍ ആഘോഷത്തില്‍ അപ്രതീക്ഷിതമായി ദിലീപ് പങ്കെടുത്തത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്..