പെരുമ്പാമ്പിന് പുറത്തിരുന്ന് കളിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാകുന്നു; സോഷ്യല്‍മീഡിയയില്‍ മാതാപിതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

single-img
16 May 2018

https://www.youtube.com/watch?v=jGggWCE1ZGM

പെരുമ്പാമ്പിന്റെ പുറത്തിരുന്ന് കളിക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാകുന്നു. മനുഷ്യനെ നിഷ്പ്രയാസം വിഴുങ്ങാന്‍ ശേഷിയുള്ള പെരുമ്പാമ്പിന്റെ പുറത്തിരുന്നാണ് പെണ്‍കുട്ടികള്‍ കളിക്കുന്നത്. ഇന്‍ഡോനേഷ്യയില്‍ നടന്ന സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

കുട്ടികള്‍ പാമ്പിന് പുറത്തിരിക്കുന്നതും പാമ്പ് ഇഴഞ്ഞുനീങ്ങുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ഭീകരത മനസിലാക്കാതെയാണ് മാതാപിതാക്കള്‍ കുട്ടികളെ പെരുമ്പാമ്പിനൊപ്പം കളിക്കാന്‍ വിട്ടതെന്നാണ് സോഷ്യല്‍മീഡിയയിലുയരുന്ന വിമര്‍ശനത്തില്‍ പലരും അഭിപ്രായപ്പെടുന്നത്.