അമിതാഭ് ബച്ചന്‍ സംവിധായകനാകുന്നു?; ഇതാണ് സത്യം

single-img
16 May 2018

അമിതാഭ് ബച്ചന്‍ സംവിധായകനാകുന്നു എന്ന തരത്തില്‍ അടുത്തിടെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് ബിഗ് ബി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നാണ് ബച്ചന്‍ അറിയിച്ചത്.

സംവിധാനത്തെ കുറിച്ച് എനിക്ക് വളരെ കുറച്ച് അറിവേ ഉള്ളൂ. ഷൂട്ട് ചെയ്യുമ്പോള്‍ സംവിധായകന്റെ മനസ്സില്‍ എന്തൊക്കെയാകും എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഞാന്‍ ഒരിക്കലും ഒരു സംവിധായകനാകില്ല. അഭിനയത്തിലാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അമിതാഭ് ബച്ചന്‍ പറയുന്നു.

അഭിനയത്തിന് പുറമേ മറ്റ് പല മേഖലകളിലും അമിതാഭ് ബച്ചന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 102 നോട്ട് ഔട്ട് ആണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമ. ചിത്രത്തില്‍ ഋഷി കപൂറും അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നുണ്ട്.