യു.ഡി.എഫ് നല്‍കിയതിനേക്കാള്‍ പരിഗണന പിണറായി നല്‍കിയെന്ന് വെള്ളാപ്പള്ളി: ‘ചെങ്ങന്നൂര്‍’ നിലപാട് മേയ് 20ന് ശേഷം

single-img
15 May 2018

യു.ഡി.എഫ് നല്‍കിയതിനേക്കാള്‍ കൂടുതല്‍ പരിഗണന മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചെങ്ങന്നൂരില്‍ ഇടതുപക്ഷം മുന്നില്‍ നില്‍ക്കുന്നു എന്ന നിലപാട് ആവര്‍ത്തിക്കുന്നു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട് തീരുമാനിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായും ഇക്കാര്യം 20നു പ്രഖ്യാപിക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. അടുത്തിടെ ബിജെപിക്കെതിരേ പരസ്യ വിമര്‍ശനം ഉന്നയിച്ച് രംഗത്തുവന്ന വെള്ളാപ്പള്ളി എന്ത് നിലപാട് പ്രഖ്യാപിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വവുമായി ബിഡിജഐസ് നടത്തുന്ന ചര്‍ച്ചകള്‍ അനുസരിച്ചായിരിക്കും വെള്ളാപ്പള്ളി ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക. അതേസമയം ബി.ജെ.പിയുമായി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസ് പ്രചാരണത്തിന് ഇറങ്ങൂ എന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

വരും ദിവസങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് സാധ്യതയുണ്ട്. ഇതിന് ശേഷം തങ്ങള്‍ പ്രചാരണത്തിനിറങ്ങും. നേതൃത്വത്തിനുള്ള അതൃപ്തി അണികള്‍ക്കുമുണ്ടാകും. ഇത് എന്‍.ഡി.എയുടെ വോട്ടിനെ ബാധിച്ചേക്കാം. ചെങ്ങന്നൂരില്‍ ഇതു വരെ ബി.ഡി.ജെ.എസ് പ്രചരണത്തിനിറങ്ങിയിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു.