പരീക്ഷയില്‍ തോറ്റു: വിവിധ ജില്ലകളിലെ അഞ്ച് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

single-img
15 May 2018

പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 10,12 ക്ലാസുകളിലെ അഞ്ച് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ വിവിധ ജില്ലകളിലെ അഞ്ച് കുട്ടികളാണ് സ്വയം ജീവനൊടുക്കിയത്. തിങ്കളാഴ്ചയായിരുന്നു പരീക്ഷാഫലം പ്രഖ്യാപിച്ചത്.

ഭോയിപുര സ്വദേശിയായ ഭാവന രവികുമാര്‍(17) വീട്ടിലെ അടുക്കളയിലാണ് തൂങ്ങിമരിച്ചത്. പത്താം ക്ലാസില്‍ പരാജയപ്പെട്ടതു മൂലമാണ് ഭാവന ആത്മഹത്യ ചെയ്തത്. പ്ലസ് ടു വിദ്യാര്‍ഥിയായ കരണ്‍ കാണ്ഡേ(20) ആറാം നിലയുടെ മുകളില്‍ നിന്നും ചാടിയാണ് ജീവനൊടുക്കിയത്.

കരണ്‍ മരിച്ചതിന് ശേഷം പരീക്ഷാ ഫലം വന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഉജ്ജയിന്‍ ജില്ലയിലെ മാധിപൂര്‍ സ്വദേശിയായ വിനയ് ശര്‍മ്മ (16) തൂങ്ങിമരിക്കുകയായിരുന്നു. പത്താം ക്ലാസിലെ പരീക്ഷയില്‍ അഞ്ച് വിഷയങ്ങള്‍ക്ക് വിനയ് തോറ്റിരുന്നു.

അമല്‍ഹ ഗ്രാമത്തിലെ നേഹ ചൌഹാന്‍(17), നാസറുള്ളഗഞ്ചിയിലെ കിരണ്‍ സിംഗ്(16) എന്നിവരാണ് ആത്മഹത്യ ചെയ്ത മറ്റ് വിദ്യാര്‍ഥികള്‍. പരീക്ഷയില്‍ തോറ്റതില്‍ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച ചില വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. മധ്യപ്രദേശില്‍ പത്താം ക്ലാസ് പരീക്ഷയില്‍ 66.54 ഉം പ്ലസ് ടു വിന് 68.07 ഉം ആണ് വിജയശതമാനം.