ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യ തോറ്റു: ബിജെപി 117 കോണ്‍ഗ്രസ് 59 ജെഡിഎസ് 44

single-img
15 May 2018

ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പിക്ക് കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ലീ​ഡ്. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 222 മ​ണ്ഡ​ല​ങ്ങ​ളി​ൽ 117 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി ലീ​ഡ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ടി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് 59 സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ ജെ​ഡി​എ​സ് ക​ർ​ണാ​ട​ക​യി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ബിഎസ് യെഡിയൂരപ്പ വീണ്ടും കന്നടനാടിന്റെ അമരത്തേക്ക്. ഒറ്റയ്ക്ക് ബിജെപി അധികാരത്തിലെത്തുമെന്ന സൂചനകള്‍ക്ക് പിന്നാലെ യെഡിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ പറഞ്ഞു. ഒരു പാര്‍ട്ടിയുമായും സഖ്യചര്‍ച്ചകളുടെ ആവശ്യമില്ലെന്നും കേരളത്തിലും ബിജെപി ശക്തി തെളിയിക്കുമെന്നും സദാനന്ദഗൗഡ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിനായി കേന്ദ്രമന്ത്രി ജാവഡേക്കര്‍ ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു.

10:47
ബിജെപി 117 കോണ്‍ഗ്രസ് 59 ജെഡിഎസ് 44 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

10:40
ബിജെപി കേവല ഭൂരിപക്ഷം നേടി

10:39
ബിജെപി 113 കോണ്‍ഗ്രസ് 62 ജെഡിഎസ് 44 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

10:38
ശിക്കാരിപ്പുരയില്‍ യെദ്യൂരപ്പയ്ക്ക് ജയം

10:34
ജെഡിഎസിന്റെ ജി ടി ദേവഗൗഡ ജയിച്ചു

10:31
ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യ തോറ്റു