ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ് ശാഖാ മീറ്റിംഗില്‍ പങ്കെടുത്തിരുന്നുവെന്ന് സംഘപരിവാര്‍: വ്യാജ ചിത്രത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

single-img
15 May 2018

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ് ശാഖാ മീറ്റിംഗില്‍ പങ്കെടുത്തിരുന്നുവെന്ന് കാണിക്കുന്ന വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍ സൈബര്‍ സംഘം. ഐ സപ്പോര്‍ട്ട് ഡോവല്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്.

ആര്‍എസ്എസ് യൂണിഫോമിന് സമാനമായ വേഷം ധരിച്ച് കുറുവടിയുമായി വരിയില്‍ നില്‍ക്കുന്ന നെഹ്‌റുവിന്റെ ഫോട്ടോ സഹിതമാണ് പ്രചാരണം അരങ്ങേറുന്നത്. എന്നാല്‍ ആര്‍എസ്എസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ ശാഖാ മീറ്റിംഗിലല്ല മറിച്ച് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ സേവാദളിന്റെ യൂണിഫോമിലാണെന്ന സത്യാവസ്ഥ പുറത്തുവരികയായിരുന്നു.

വെള്ളത്തൊപ്പിയാണ് നെഹ്‌റുവും തൊട്ടടുത്തുള്ളവരും ധരിച്ചിരിക്കുന്നത്. 1925ല്‍ ആര്‍എസ്.എസിന്റെ യൂണിഫോം തൊപ്പി കറുപ്പുനിറമായിരുന്നു.