മാസപ്പിറവി കണ്ടില്ല: റംസാൻ വ്രതാരംഭം വ്യാഴാഴ്‌ച മുതൽ

single-img
15 May 2018

തിരുവനന്തപുരം:സംസ്ഥാനത്ത് എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ വ്രതാരംഭം മറ്റന്നാൾ വ്യാഴാഴ്‌ച മുതൽ ആരംഭിക്കുമെന്ന് വിവിധ കാസിമാർ അറിയിച്ചു. ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

അതേസമയം, റംസാൻ വ്രതാരംഭം ബുധനാഴ്‌ച ആരംഭിക്കുമെന്ന് ഹിജ്റ കമ്മിറ്റി അറിയിച്ചു. ജൂണ്‍ 13ന് വ്രതം അവസാനിക്കുകയും 14ന് ചെറിയ പെരുന്നാൾ ആയിരിക്കുമെന്നും അവർ വ്യക്താമാക്കി.