രാഹുല്‍ ഗാന്ധിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
15 May 2018

 

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതോടെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആക്രമിച്ച് ട്രോളര്‍മാര്‍. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി സംസ്ഥാനത്ത് ബി.ജെ.പി മാറിയിരിക്കുകയാണ്.

തങ്ങളുടെ വിജയത്തിന്റെ പ്രധാന ക്രഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബി.ജെ.പി ചാര്‍ത്തിക്കൊടുക്കുമ്പോള്‍ രാഹുല്‍ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും തന്ത്രങ്ങള്‍ പാളിപ്പോയി എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരടക്കം മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ ട്രോളുകളെല്ലാം രാഹുല്‍ഗാന്ധിയേയും, നരേന്ദ്രമോദിയേയും കേന്ദ്രീകരിച്ച് കൊണ്ടാണ്.