ആദ്യ അരമണിക്കൂറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറില്‍ നാല് മേഖലകളില്‍ കോണ്‍ഗ്രസ്; രണ്ടിടത്ത് ബിജെപി

single-img
15 May 2018

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ആദ്യ അര മണിക്കൂര്‍ താണ്ടുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും കടുത്ത പോരാട്ടത്തില്‍. ആറുമേഖലകളില്‍ നാലിടത്ത് കോണ്‍ഗ്രസും രണ്ട് മേഖലകളില്‍ ബിജെപിക്കും ആണ് മുന്‍തൂക്കം. വോട്ടെണ്ണലിന്റെ ആദ്യഘട്ടമാണെങ്കിലും ആറ് മേഖലകളിലെയും മേല്‍ക്കൈ പ്രവചനങ്ങള്‍ക്ക് അപ്പുറത്താണ് എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

മധ്യകര്‍ണാടകടയില്‍ ബോംബെ കര്‍ണാടകയിലും ബിജെപിക്കാണ് മുന്നേറ്റം. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ പിന്നിലായ ശേഷം മുന്നിലെത്തി. ബദാമിയില്‍ പക്ഷേ അദ്ദേഹം മുന്നിലാണ്. ചില ഫലസൂചനകള്‍ ഇങ്ങനെ. രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍, പരപ്പനഹള്ളിയില്‍ ബിജെപി മുന്നില്‍. എച്ച്.ഡി.രേവണ്ണ (ജെഡിഎസ്) ഹൊളെനര്‍സിപൂരില്‍ ലീഡ് ചെയ്യുന്നു. മംഗലാപുരത്ത് യു.ടി.ഖാദറും ബി.നാഗേന്ദ്രയും (കോണ്‍.) മുന്നില്‍.

ബെല്ലാരി സിറ്റിയില്‍ സോമശേഖര റെഡ്ഡി (ബിജെപി)മുന്നില്‍. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ മുന്നില്‍, ബദാമിയില്‍ മുന്നില്‍. യദിയൂരപ്പ ഷിക്കാരിപുരയില്‍ മുന്നില്‍. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യസൂചനകളില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍.

രാമനഗരിയില്‍ കുമാരസ്വാമി മുന്നിലാണ്. പരപ്പനഹള്ളിയില്‍ ബിജെപിയും മുന്നിലാണ്. കോണ്‍ഗ്രസ് 29 സീറ്റുകളിലും ബിജെപി 25 സീറ്റിലും മുന്നിലാണ്. ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതോടെ അധികാരം നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസും തിരിച്ചു പിടിക്കാമെന്ന് ബി.െജ.പിയും ആത്മവിശ്വാസത്തിലാണ്. ത്രിശങ്കുസഭയാണെങ്കില്‍ കര്‍ണാടക ആര് ഭരിക്കണമെന്ന് ജെഡിഎസ് തീരുമാനിക്കും. എക്‌സിറ്റ് പോളുകളും ത്രിശങ്കുസഭയാണ് പ്രവചിച്ചത്.

222 മണ്ഡലങ്ങളിലെ ജനവിധിയാണ് അറിയേണ്ടത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാത്ത എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസ്സും ബിജെപിയും ജെഡിസ്സും തള്ളിയതോടെ ആകാംക്ഷ വാനോളമായി. ത്രിശങ്കു സഭയാണെങ്കില്‍ പയറ്റേണ്ട അടവുകളാണ് അണിയറയിലെ ചര്‍ച്ചകള്‍. ജെ.ഡി.എസ് നേതാവ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയത് മാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ രഹസ്യ സഖ്യ ചര്‍ച്ചകള്‍ക്കാണെന്നും കിംവദന്തി ഉണ്ട്.

08:46
ജെഡിഎസിന്‍റെ മധു ബംഗാരപ്പ മുന്നിൽ
08:45
റെഡ്ഡി സഹോദരന്മാർ മുന്നിൽ
08:45
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ജി.പരമേശ്വര മുന്നിൽ
08:44
ഹൂബ്ലി സെൻട്രലിൽ ജഗദീഷ് ഷെട്ടാർ മുന്നിൽ
08:43
തെക്കൻ കർണാടകയിലെ മണ്ഡലങ്ങളിൽ ജനതാദൾ-എസ് മുന്നിൽ
08:42
മന്ത്രി രാമലിംഗ റെഡ്ഡി മുന്നിൽ
08:41
മലയാളിയായ എൻ.എ.ഹാരിസ് മുന്നിൽ
08:40
കർണാടകയിൽ ത്രിശങ്കു സഭയ്ക്ക് സാധ്യതയേറുന്നു
08:39
ബിജെപിയും കോൺഗ്രസും തമ്മിൽ കനത്ത മത്സരം
08:36
മലയാളിയായ കെ.ജെ.ജോർജ് മുന്നിൽ
08:36
ബദാമിയിൽ സിദ്ധരാമയ്യ ലീഡ് തിരിച്ചുപിടിച്ചു
08:35
രാമനഗരയിൽ കുമാരസ്വാമി മുന്നിൽ
08:35
സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര വരുണയിൽ ലീഡ് ചെയ്യുന്നു
08:34
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്.യെദിയൂരപ്പ മുന്നിൽ
08:33
മൈസൂരു മേഖലയിൽ ജെഡിഎസ് 10 സീറ്റുകളിൽ മുന്നിൽ. കോൺഗ്രസ് ലീഡ് ചെയ്യുന്നത് ആറിടത്ത്
08:33
ബദാമിയിൽ സിദ്ധരാമയ്യക്കെതിരേ ശ്രീരാമലു മുന്നിൽ
08:32
ചാമുണ്ഡേശരി മണ്ഡലത്തിൽ സിദ്ധരാമയ്യ 3,000 വോട്ടുകൾക്ക് പിന്നിൽ
08:31
സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടു സീറ്റുകളിലും പിന്നിൽ
08:30
കർണാടകയിൽ ബിജെപി മുന്നിലെത്തി
08:17
ബദാമിയിൽ ശ്രീരാമലു പിന്നിൽ