കര്‍ണാടക തിരഞ്ഞെടുപ്പ്: ലീഡ് നില മാറിമറിയുന്നു; ബിജെപി മുന്നില്‍

single-img
15 May 2018

ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ് തുടക്കത്തില്‍ മുന്നിട്ട് നിന്നെങ്കിലും ഇപ്പോള്‍ ബി.ജെ.പി ലീഡ് നേടിയിട്ടുണ്ട്.

ബി.ജെ.പി 64 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ് 59 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്. കിംഗ് മേക്കറാവുമെന്ന് കരുതുന്ന മതേതര ജനതാദള്‍ 15 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുസഭയ്ക്ക് സാദ്ധ്യത കല്പിക്കുമ്പോള്‍ ജനതാ ദള്‍ എസുമായുള്ള ബന്ധത്തിനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമം നടത്തുന്നത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ജനതാദള്‍ എസിന്റെ തീരുമാനം കര്‍ണാടകയുടെ ഭാവിയില്‍ നിര്‍ണായകമാകും.

കർണാടകയിൽ ലീഡ് നില മാറിമറിയുന്നു, കോൺഗ്രസ് വീണ്ടും മുന്നിൽ. കോൺഗ്രസ് (60), ബിജെപി (58), ജെഡിഎസ് (20)

മന്ത്രി രാമലിംഗ റെഡ്ഡി മുന്നില്‍
08:41
മലയാളിയായ എന്‍.എ.ഹാരിസ് മുന്നില്‍
08:39
ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കനത്ത മത്സരം
08:40
കര്‍ണാടകയില്‍ ത്രിശങ്കു സഭയ്ക്ക് സാധ്യതയേറുന്നു
08:36
ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് തിരിച്ചുപിടിച്ചു
08:36
മലയാളിയായ കെ.ജെ.ജോര്‍ജ് മുന്നില്‍
08:35
രാമനഗരയില്‍ കുമാരസ്വാമി മുന്നില്‍
08:35
സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര വരുണയില്‍ ലീഡ് ചെയ്യുന്നു
08:34
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദിയൂരപ്പ മുന്നില്‍
08:33
മൈസൂരു മേഖലയില്‍ ജെഡിഎസ് 10 സീറ്റുകളില്‍ മുന്നില്‍. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ആറിടത്ത്
08:33
ബദാമിയില്‍ സിദ്ധരാമയ്യക്കെതിരേ ശ്രീരാമലു മുന്നില്‍
08:32
ചാമുണ്ഡേശരി മണ്ഡലത്തില്‍ സിദ്ധരാമയ്യ 3,000 വോട്ടുകള്‍ക്ക് പിന്നില്‍
08:31
സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ടു സീറ്റുകളിലും പിന്നില്‍
08:30
കര്‍ണാടകയില്‍ ബിജെപി മുന്നിലെത്തി
08:17
ബദാമിയില്‍ ശ്രീരാമലു പിന്നില്‍
08:13
ശിക്കാരിപുരയില്‍ ബി.എസ്.യദ്യൂരപ്പ പിന്നില്‍
08:10
23 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു
08:03
രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍
08:02
പോസ്റ്റല്‍ വോട്ടില്‍ കോണ്‍ഗ്രസിന് മുന്നേറ്റം
08:01
പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി.