തെക്കന്‍ കര്‍ണാടകയില്‍ ജെഡിഎസ് മുന്നേറ്റം

single-img
15 May 2018

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തെക്കന്‍ ജില്ലകളില്‍ ജനതാദള്‍ എസ് നിര്‍ണായക ശക്തിയാകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാളും ശക്തമായ മുന്നേറ്റമാണ് ഇവിടങ്ങളില്‍ ജെഡിഎസ് നടത്തുന്നത്.

മൈസൂരുവിലെ 16 സ്ഥലത്ത് ജെഡിഎസ് മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് ആറ് സ്ഥലത്തു മാത്രമാണ് ലീഡ് ചെയ്യുന്നത്. ആദ്യ ഫലസൂചനകള്‍ അനുസരിച്ച് കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.

തീരദേശ മേഖലകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുന്നു. ഹൈദരാബാദ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്.