കേരളത്തിലും ബിജെപി ഭരണം പിടിക്കുമെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ

single-img
15 May 2018

കര്‍ണാടകയില്‍ ബിജെപി ഭരണത്തിലേക്ക് കുതിക്കുമ്പോള്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തന്നെ എന്നുറപ്പിച്ച് ബിജെപി. ആരുമായും സഖ്യം ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ പറഞ്ഞു. 120 സീറ്റില്‍ തങ്ങള്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. ഒരു പാര്‍ട്ടിയുമായും സഖ്യചര്‍ച്ചകളുടെ ആവശ്യമില്ല. കേരളത്തിലും ബിജെപി ശക്തി തെളിയിക്കുമെന്നും സദാനന്ദഗൗഡ പറഞ്ഞു.

ജെ.ഡി.എസുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്തിയില്ല. ദക്ഷിണേന്ത്യയിലെ ബി.ജെ.പി മുന്നേറ്റത്തിന് തുടക്കമാണ് ഈ തിരഞ്ഞെടുപ്പുഫലമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിനായി കേന്ദ്രമന്ത്രി ജാവഡേക്കര്‍ ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു.